Advertisement

രാമായണ മാസം; ഗുരുവായൂർ ക്ഷേത്രത്തിൽ 100 പവന്റെ സ്വർണ്ണക്കിണ്ടി സമർപ്പിച്ച് യുവതി

July 19, 2023
Google News 3 minutes Read
golden kindi to guruvayoor

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് യുവതി. നൂറ് പവൻ വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ സമർപ്പിച്ചത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്.(Women Offered Hundred Pawan Golden Kindi to Guruvayur Temple)

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക്ഷേത്രത്തിലെത്തി സ്വര്‍ണക്കിണ്ടി സ​മ​ർ​പ്പി​ച്ചു. 770 ഗ്രാം തൂക്കം ​വരു​ന്ന കി​ണ്ടിയ്ക്ക് 53 ലക്ഷം രൂ​പ​യോ​ളം വി​ല വ​രും. രാമായണ മാസാരംഭ ദിനത്തിലായിരുന്നു ഗുരുവായൂരിൽ കാണിക്കയായി സ്വര്‍ണകിണ്ടി സമര്‍പ്പിച്ചത്.

Read Also: ‘തനിക്ക് കിട്ടിയ മികച്ച എതിരാളിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു’; ജെയ്ക് സി തോമസ്

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്. അടുത്തിടെ ഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ വിശ്വരൂപ കീരീടം തിരുവനന്തപുരം സ്വദേശി വഴിപാടായി നല്‍കിയിരുന്നു.

Story Highlights: Women Offered Hundred Pawan Golden Kindi to Guruvayur Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here