Advertisement

തോക്ക് ചൂണ്ടി ഇമാമിനെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു, വിസമ്മതിച്ചപ്പോൾ ആക്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ

July 21, 2023
Google News 3 minutes Read
Imam forced to chant ‘Jai Shri Ram’ at gunpoint

ഉത്തർപ്രദേശിലെ ബാ​ഗ്പട്ടിൽ ഇമാമിനെ തോക്ക് ചൂണ്ടി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി പരാതി. വിളിക്കാൻ വിസമ്മതിച്ചപ്പോൾ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയതായി ദി ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.(Imam forced to chant ‘Jai Shri Ram’ at gunpoint)

സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം കേസെടുത്ത പൊലീസ് ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. രാഹുൽകുമാർ, ജിതേന്ദ്രകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ചയാണ് ഇമാം മുജീബ് റഹ്മാനെതിരെ ആക്രമണമുണ്ടായത്. 2013ൽ മുസാഫർന​ഗറിൽ നടന്ന വർ​ഗീയ കലാപം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നായിരുന്നു ബാ​ഗ്പത്. ബാ​ഗ്പതിൽ നിന്നുള്ള 12 പേരടക്കം 30 പേർ അന്നത്തെ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.

Read Also: ‘മണിപ്പൂർ ആക്രമണത്തിൽ നടപടിയെടുക്കാന്‍ വിഡിയോ വൈറലാകേണ്ടി വന്നു’; ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ല; പ്രിയങ്ക ചോപ്ര

മർദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് മുജീബ് റഹ്മാന്റെ പരാതിയിൽ പറയുന്നത്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും മൂന്നാമനായുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അഡീഷണൽ പൊലീസ് സുപ്രണ്ട് മനീഷ് മിശ്ര പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. മൂന്നാം പ്രതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Story Highlights: Imam forced to chant ‘Jai Shri Ram’ at gunpoint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here