ആർ ശ്രീകണ്ഠൻ നായർക്ക് ഗോൾഡൻ വീസ

ഫ്‌ളവേഴ്‌സ് എം ഡിയും 24 ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർക്ക് ഗോൾഡൻ വീസ ലഭിച്ചു. ദുബായിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരാണ് ഗോൾഡൻ വീസ സമ്മാനിച്ചത്. ദുബായിലെ മുൻ നിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ സിഇഒ ഇക്ബാൽ മാർക്കോണി ആണ് ഗോൾഡൻ വീസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ( r sreekantan nair gets golden visa )
നാലു പതിറ്റാണ്ട് നീളുന്ന ഇന്ത്യൻ ദൃശ്യ മാധ്യമ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ആർ ശ്രീകണ്ഠൻ നായർക്ക് യുഎഇ ഗോൾഡൻ വീസ ആദരം നൽകിയത്. നിലവിൽ യുഎഇ റെസിഡന്റ് വീസ ഇല്ലാത്ത മലയാളത്തിലെ ഒരു മാധ്യമ സ്ഥാപന മേധാവിക്ക് ഗോൾഡൻ വീസ ലഭിക്കുന്നത് ഇത് ആദ്യാമാണ്.
നേരത്തെ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള തരങ്ങൾക്കും സർക്കാരിന്റെ ഗോൾഡൻ വീസ അംഗീകാരം ലഭിച്ചിരുന്നു. കല – കായിക- മാധ്യമ-സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വീസ അംഗീകാരം നൽകുന്നത്.
Story Highlights: r sreekantan nair gets golden visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here