‘ദൃശ്യങ്ങള്‍ പുറത്തുവന്നില്ലായിരുന്നെങ്കില്‍ മോദി മണിപ്പൂരിനെക്കുറിച്ച് മൗനം തുടര്‍ന്നേനെ’; രൂക്ഷവിമര്‍ശനവുമായി ബിജെപി എംഎല്‍എ

മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യം പുറത്തുവന്നിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രി മൗനം തുടര്‍ന്നേനെയെന്ന് ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹാക്കിപ് പ്രതികരിച്ചു. മണിപ്പൂരില്‍ ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ലെന്നും ബിജെപി എംഎല്‍എ ആഞ്ഞടിച്ചു. (BJP Manipur MLA against prime minister Narendramodi)
കലാപത്തില്‍ കലാപകാരികളേക്കാള്‍ ഉത്തരവാദിത്വം കലാപം നിയന്ത്രിക്കേണ്ടവര്‍ക്ക് ഉണ്ടെന്നും പൗലിയന്‍ലാല്‍ ഹാക്കിപ് വിമര്‍ശിച്ചു. ന്യൂസ് ലോണ്‍ട്രിക്ക് നല്‍കിയ അഭിമുഖത്തിലാണ് എംഎല്‍എയുടെ വിമര്‍ശനം.
മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സൈക്കോട്ടില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് പൗലിയന്‍ലാല്‍ ഹാക്കിപ്. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ സമയം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. എങ്കിലും സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്ന് തനിക്ക് ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: BJP Manipur MLA against prime minister Narendramodi