Advertisement

‘എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം’; മുഖ്യമന്ത്രിക്ക് വി.എം സുധീരന്റെ കത്ത്

July 23, 2023
Google News 3 minutes Read
V M Sudheeran

എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്ന് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. (Congress leader VM Sudheeran demand that MC Road rename as Oommen Chandy road)

കത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിനും അയച്ചിട്ടുണ്ട്. ആദരസൂചകമായി എംസി റോഡിന് ഒസി റോഡെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് പ്രധാന ആവശ്യം. വിലാപയാത്രയില്‍ പരോക്ഷമായി ഇത്തരം പ്രതികരണം ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ആദ്യമായാണ് ഈ ആവശ്യം ഉയരുന്നത്.

എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്നും വി എം സുധീരന്‍ കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം സി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ജനം തടിച്ചുകൂടിയിരുന്നു.

Story Highlights: Congress leader VM Sudheeran demand that MC Road rename as Oommen Chandy road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here