വാലറ്റത്തെ ചുരുട്ടിക്കെട്ടി സിറാജ്; വിൻഡീസ് 255 റൺസിന് ഓൾ ഔട്ട്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 255 റൺസിന് ഓൾ ഔട്ട്. ഇതോടെ ഇന്ത്യക്ക് 183 റൺസ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 438 റൺസ് നേടി പുറത്തായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന മുകേഷ് കുമാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും അശ്വിൻ ഒരു വിക്കറ്റും നേടി. 75 റൺസ് നേടിയ ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ.
5 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. വളരെ വേഗത്തിൽ ആതിഥേയർ തകർന്നു. ഇന്ന് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ മുകേഷ് കുമാർ അലിക്ക് അത്തനാസയെ (37) മടക്കി. തുടർന്ന് ജേസൻ ഹോൾഡർ (15), അൽസാരി ജോസഫ് (4), കെമാർ റോച്ച് (4), ഷാനോൻ ഗബ്രിയേൽ (0) എന്നിവരെ മടക്കിയ സിറാജ് അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം വിൻഡീസ് ഇന്നിംഗ്സും അവസാനിപ്പിച്ചു.
Story Highlights: west indies all out 255 india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here