അഡ്വഞ്ചര്‍ ബൈക്ക് വിപണി കീഴടക്കാന്‍ ട്രയംഫ്; ടൈഗര്‍ 900 അരഗോണ്‍ എഡിഷന്‍ ഇന്ത്യയിലെത്തുന്നു

ഇന്ത്യന്‍ വിപണിയില്‍ കരുത്ത് തെളിയിക്കാന്‍ ട്രയംഫ്. വില കുറഞ്ഞ ബൈക്കുകള്‍ ബജാജുമായി ചേര്‍ന്ന് നിര്‍മ്മിച്ച് വിപണിയിലെത്തിച്ചതിന് പിന്നാലെ അഡ്വഞ്ചര്‍ ബൈക്കായ ടൈഗര്‍ 900 അരഗോണ്‍ എത്തിക്കാനൊരുങ്ങുകയാണ് ട്രയംഫ്. ട്രയംഫിന്റെ മിഡില്‍ വെയ്റ്റ് അഡ്വഞ്ചര്‍ ടൂററുകളുടെ പുതിയ പതിപ്പായിട്ടാണ് ടൈഗര്‍ 900 അരഗോണ്‍ എത്തിക്കുന്നത്.(Triumph Tiger 900 Aragon Edition launch soon in India)
രണ്ടു വേരിയന്റുകളിലായാണ് ബൈക്ക് വിപണിയിലെത്തുക. ട്രയംഫ് ടൈഗര്‍ 900 അരഗോണ്‍ എഡിഷന്‍, ടൈഗര്‍ 900 ജിടി എന്നിങ്ങനെയാണ് രണ്ടു വേരിയന്റുകള്‍. ഇവ ലിമിറ്റഡ് എഡിഷനുകളായിരിക്കും. ബൈക്കിന്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രയംഫ് ടൈഗര്‍ 900 അരഗോണ്‍ എഡിഷന്റെ രണ്ട് പതിപ്പുകളും 6 സ്പീഡ് ഗിയര്‍ബോക്സും സ്റ്റാന്‍ഡേര്‍ഡ് 888 സിസി ഇന്‍ലൈന്‍-3, ലിക്വിഡ് കൂള്‍ഡ് എഞ്ചിനുമായിട്ടാണ് വരുന്നത്. ഈ എഞ്ചിന്‍ 93.9 ബിഎച്ച്പി പവറും 87 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ട്രയംഫ് ടൈഗര്‍ 900 റാലി അരഗോണ്‍ എഡിഷന് മാറ്റ് ഫാന്റം ബ്ലാക്ക്, മാറ്റ് ഗ്രാഫൈറ്റ്, ക്രിസ്റ്റല്‍ വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. റേസിങ് യെല്ലോ ആക്സന്റുകള്‍ക്കൊപ്പമാണ് ഈ കളറുകള്‍ ലഭ്യമാകുന്നത്. ടൈഗര്‍ 900 ജിടി അരഗോണ്‍ എഡിഷന്‍ ഡയാബ്ലോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് അല്ലെങ്കില്‍ ക്രിസ്റ്റല്‍ വൈറ്റ് കളറുകളില്‍ ലഭിക്കും.
Story Highlights: Triumph Tiger 900 Aragon Edition launch soon in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here