Advertisement

മൈക്ക് മനപൂര്‍വം തകരാറിലാക്കിയത്, കെ സുധാകരന്റേത് അനുസ്മരണ പരിപാടിയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷ: വി എന്‍ വാസവന്‍

July 26, 2023
3 minutes Read
V n Vasavan minister on cm pinarayi vijayan mic controversy

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതില്‍ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് മനപൂര്‍വം തകരാറിലാക്കിയതാണെന്ന് മന്ത്രി വി എന്‍ വാസവന്‍ കുറ്റപ്പെടുത്തി. അനുസ്മരണ പരിപാടിയില്‍ വച്ച് മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ആസൂത്രിതമായ നീക്കമുണ്ടായി. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മാത്രം മൈക്ക് തകരാറിലായതില്‍ അസ്വാഭാവികതയുണ്ട്. (V n Vasavan minister on cm pinarayi vijayan mic controversy)

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചത് ഒരു അനുസ്മരണ യോഗത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയായിരുന്നുവെന്നും മന്ത്രി വി എന്‍ വാസവന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തങ്ങള്‍ പറഞ്ഞതല്ലെന്നും ആളുകള്‍ അത് കണ്ടതാണെന്നും വി എന്‍ വാസവന്‍ പറയുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രം സ്വരംമാറ്റി മുദ്രാവാക്യം വിളിക്കുന്ന സ്ഥിതിയുണ്ടാകുന്നു. സാധാരണ അനുശോചന യോഗത്തില്‍ ആരും മുദ്രാവാക്യം വിളിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ഒന്നാം പ്രതി മൈക്ക്; രണ്ടാം പ്രതി ആംപ്ലിഫയര്‍; ചിരിപ്പിച്ച് കൊല്ലല്ലേ; വി.ഡി.സതീശന്‍

മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മാത്രം ഉയരുന്ന മുദ്രാവാക്യങ്ങളുടെ സ്വരം കേട്ടാല്‍ തന്നെ അത് ഏത് രൂപത്തിലുള്ളതാണെന്ന് ബോധ്യമാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറയുന്നു. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മാത്രം എങ്ങനെ മൈക്കിന്റെ തകരാര്‍ വരുന്നുവെന്ന് ശബ്ദം കേട്ടാല്‍ മനസിലാകും. എന്നിരിക്കിലും ഉമ്മന്‍ചാണ്ടിയോടുള്ള സ്‌നേഹാദരങ്ങള്‍ നിലനിര്‍ത്തി ഒരു അപസ്വരവുമുണ്ടാക്കാതെ സംസാരിച്ച് പൂര്‍ത്തിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

Story Highlights: V n Vasavan minister on cm pinarayi vijayan mic controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top