കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച; സ്പീക്കർ ഇന്ന് സമയം പ്രഖ്യാപിക്കും

കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം സ്പീക്കർ ഇന്ന് പ്രഖ്യാപിക്കും. കാര്യോപദേശക സമിതി ധാരണയുടെ അടിസ്ഥാനത്തിലുള്ള തിരുമാനം ആകും സ്പീക്കർ പ്രഖ്യാപിക്കുക. ( No confidence motion in Lok Sabha time )
പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യ’യിലെ കക്ഷികൾക്ക് ലോക്സഭയിൽ മൊത്തം 144 അംഗങ്ങളുണ്ട്. ‘എൻഡിഎക്ക് 331 എംപിമാരുണ്ട്. മറ്റെല്ലാ കക്ഷികൾക്കുമായി 54 എംപിമാരാണുള്ളത്. ഇന്ത്യ’യിൽ അംഗമല്ലാത്ത ബിആരെസും അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. സഭയിൽ ബിആർഎസിന് ഒമ്പത് അംഗങ്ങളാണ്.
ലോക്സഭയിലെ കണക്ക് ബിജെപിക്ക് അനുകൂലമാണെങ്കിലും അവിശ്വാസപ്രമേയ ചർച്ചവഴി സർക്കാരിനെ തുറന്നുകാണിക്കാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
ഭരണഘടന പ്രകാരം ലോക്സഭയിൽ മാത്രമാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കഴിയുക. മോദി സർക്കാരിനെതിരെ 2018ൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു.
Story Highlights: No confidence motion in Lok Sabha time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here