Advertisement

തൈക്കാട് ആശുപത്രിയിലെ ചികിത്സ നിഷേധം: അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

July 29, 2023
2 minutes Read
Denial of treatment at Thycaud Hospital_ Health Minister orders inquiry

തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ നടപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം.

സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെന്ന കാരണം പറഞ്ഞാണ് ഡോക്ടർ ചികിത്സ നിഷേധിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. പനിയും ശ്വാസംമുട്ടലും മൂലം ഇന്നലെ രാത്രിയാണ് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ തയ്യാറായില്ല. ശ്രീകല എന്ന ഡോക്ടറിനെതിരെയാണ് പരാതി.

ഡോക്ടറിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. ഇവർ പൊലീസുകാരോടക്കം ധാർഷ്ട്യത്തോടെയാണ് പെരുമാറിയത് എന്നാണ് സൂചന. ആശുപത്രി ജീവനക്കാർക്കും ഡോക്ടറിനെപ്പറ്റി നല്ല അഭിപ്രായമല്ല. മുമ്പും ഇതേ ഡോക്ടറിനെതിരെ സമാന ആരോപണങ്ങളുയർന്നിരുന്നു.

Story Highlights: Denial of treatment at Thycaud Hospital: Health Minister orders inquiry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top