ഇടുക്കിയില്‍ സഹോദര പുത്രന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു
ഇടുക്കി അടിമാലിയില്‍ സഹോദര പുത്രന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മേലേപ്പറമ്പില്‍ മാത്യു ഔസേഫ് ആണ് മരിച്ചത്. കഴുത്തില്‍ വെട്ടേറ്റത്തിനെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളുമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തന്റെ തോട്ടത്തില്‍ നിന്ന് ജാതിക്ക മോഷ്ടിച്ചുവെന്ന് പൊലീസില്‍ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണം. മാത്യുവിന്റെ സഹോദര പുത്രന്‍ മലയംപറമ്പില്‍ ഷൈജു ആണ് പ്രതി. വെള്ളിയാഴ്ചയാണ് മാത്യുവിന് വെട്ടേറ്റത്.
പ്രതി ഷൈജുവിനെ ഇന്നലെത്തന്നെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.
Story Highlights : Paris 2024 opening ceremony Olympic article
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here