മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു;രേവത് ബാബുവിനെതിരെ പൊലീസിൽ പരാതി

ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ രേവത് ബാബുവിനെതിരെ പരാതി. (Police Case Against Revath Babu)
പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശം. ആരോപണം മാധ്യമ ശ്രദ്ധ നേടാൻ. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് പരാതിയുമായി ആലുവ റൂറൽ എസ്പിയെ സമീപിച്ചിരിക്കുന്നത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പ്രസ്താവനയിലൂടെ മതസ്പർദ്ധ വളർത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെറ്റായ പരാമർശം നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
മാദ്ധ്യമ ശ്രദ്ധ നേടാനാണ് രേവത് ബാബു വ്യാജ ആരോപണം ഉന്നയിച്ചത്. കലാപം ലക്ഷ്യമിട്ട് നടത്തിയ പരാമർശത്തിൽ വിവിധ വകുപ്പുകൾ പ്രകാരം രേവത് ബാബുവിനെതിരെ കേസ് എടുക്കണം. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Story Highlights: Aluva Murder Case Police Case Against Revath Babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here