സിഐസി തര്‍ക്കം, ഏകസിവില്‍ കോഡ്: വിവാദങ്ങള്‍ക്കിടെ സമസ്ത നേതാക്കള്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി

സമസ്തയുടെ നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ചര്‍ച്ച നടത്തി. സിഐസി തര്‍ക്കം, സിപിഐഎം സെമിനാറിലെ സമസ്ത സാനിധ്യം എന്നിവ ഉള്‍പ്പടെ നിര്‍ണായക യോഗത്തില്‍ ചര്‍ച്ചയായി. ഉടന്‍ തന്നെ സമസ്ത- ലീഗ് നേതാക്കള്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. (Samastha leaders meets with Muslim league leaders)
അനാരോഗ്യകരമായ ചര്‍ച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ആരില്‍ നിന്നും ഉണ്ടാവരുതെന്ന് നേതാക്കള്‍ തമ്മില്‍ ധാരണയായി. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
മലപ്പുറം കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് സമസ്ത, ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. സിഐസി -സമസ്ത തര്‍ക്കം പിന്നീട് മുസ്ലീംലീഗ്- സമസ്ത തര്‍ക്കമായി മാറിയ പശ്ചാത്തലത്തിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.
Story Highlights: Samastha leaders meets with Muslim league leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here