കെഎസ്ആര്‍ടിസി ബസില്‍ യുവാവിനെ മര്‍ദിച്ചു; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം വെളളറടയില്‍ യുവാവിനെ ബസില്‍ മര്‍ദിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ടക്ടർ സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ മന്ത്രി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.(ksrtc conductor suresh kumar suspended)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ഇയാള്‍ മുന്‍പും വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളറടയില്‍ യാത്രക്കാരന് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റത്. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് സുരേഷ് കുമാര്‍ മര്‍ദിച്ചത്. യുവാവ് നല്‍കിയ പരാതിയില്‍ കാട്ടാക്കട പൊലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
Story Highlights: ksrtc conductor suresh kumar suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here