‘എൻ മണ്ണ് എൻ മക്കൾ’ പദയയാത്രയ്ക്കിടെ അണ്ണാമലയ്‌ക്ക് നേരെ കുതിച്ചുചാടി ജല്ലിക്കെട്ട് കാള; ആൾക്കൂട്ടം പിടിച്ചുകെട്ടി

ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോഴാണ് സംഭവം.കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. കാൽനടയായി പോകുന്ന അണ്ണാമലൈയെ പ്രവർത്തകർ ആരതി അർപ്പിച്ച് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു.(Jallikattu Bull Jumped towards BJP Annamalai)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു ഇവയിൽ ഒന്നാണ് അണ്ണാമലയുടെ നേരെ കുതിച്ച് ചാടിയത്. പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ കാളയെ പിടിച്ചുകെട്ടി. സംഭവത്തിൽ ആർക്കും പരുക്കില്ല.കാളയെ പിടിച്ചുകെട്ടിയ ശേഷം അണ്ണാമലയും കാളയെ തലോടി ശാന്തനാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Story Highlights: Jallikattu Bull Jumped towards BJP Annamalai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here