Advertisement

ശ്രീനാരായണ ഗുരുവിനെയും എസ്എൻഡിപിയെയും അവഹേളിച്ചു; ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച്

August 4, 2023
2 minutes Read
sndp case shajan scaria

മറുനാടൻ മലയാളിയുടെ തിരുവനന്തപുരം പട്ടത്തെ ഓഫീസിലേക്ക് എസ്എൻഡിപിയുടെ പ്രതിഷേധ മാർച്ച്‌. ശ്രീനാരായണ ഗുരുവിനെയും എസ്എൻഡിപിയെയും അവഹേളിച്ച ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. (sndp case shajan scaria)

തൻ്റെ ഫേസ്ബുക്ക് ചാനലിലൂടെ നിരന്തരം ശ്രീനാരായണ ഗുരുവിനെയും എസ്എൻഡിപിയെയും ഷാജൻ അവഹേളിക്കുകയാണെന്ന് എസ്എൻഡിപി ആരോപിക്കുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതിനൽകാൻ എസ്എൻഡിപി തീരുമാനിച്ചിരിക്കുകയാണ്.

മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് പി വി അൻവർ എംഎൽഎ രംഗത്തുവന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പരാതി നൽകും. ഷാജൻ സ്‌കറിയയോട് വ്യക്തി വൈരാഗ്യമില്ല. മോശം മാധ്യമപ്രവർത്തനത്തെയാണ് എതിർത്തതെന്നും പി വി അൻവർ വ്യക്തമാക്കി.

Read Also: ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പി.വി അന്‍വര്‍

ഷാജൻ സ്‌കറിയയ്‌ക്കെതിരെയുള്ള പുതിയ പരാതി വലിയ ഗൗരവമുള്ളതാണ്. കേരള പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തി. ചോർത്തിയത് മാത്രമല്ല അത് യൂ ട്യൂബിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസിന്റെ നീക്കങ്ങൾ ഒക്കെ ഷാജൻ ചോർത്തിയെടുക്കുന്നു. അത് കൊണ്ടാണ് പൊലീസ് മുങ്ങി തപ്പിയിട്ടും ഷാജനെ കണ്ടെത്താൻ കഴിയാത്തത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും പരാതി നൽകും. സുപ്രിം കോടതി വിധിയിൽ അനാവശ്യ കാര്യങ്ങൾ പറയരുതെന്ന് ഷാജന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും ആക്ഷേപവുമായി രംഗത്തെത്തി. ഷാജൻ സ്‌കറിയയോട് വ്യക്തി വൈരാഗ്യമില്ല. സാമൂഹ്യ വിരോധം മാത്രമാണുള്ളത്. മോശം മാധ്യമ പ്രവർത്തനത്തിന്റെ ഹെഡ് ഓഫീസാണ് ഷാജൻ സ്‌കറിയ. ഷാജനെ പിന്തുടർന്നാണ് തെറ്റായ മാധ്യമ ശൈലി വന്നത്. അത് പൂട്ടേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ് എന്നും പി വി അൻവർ പറഞ്ഞു.

സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകൾ എന്നിവയുടെ വൈർലെസ് മെസേജുകൾ, ഫോൺ സന്ദേശങ്ങൾ, ഇ-മെയിൽ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങൾ മറുനാടൻ ഉടമ ഷാജൻ സ്‌കറിയയുടെ പക്കലുണ്ടെന്നാണ് പിവി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം. രണ്ട് തവണ സംസ്ഥാന പൊലീസ് സേനയുടെ വൈർലെസ് മെസേജുകൾപുറത്ത് വിട്ടിട്ടുണ്ട് എന്നും ഷാജൻ സ്‌കറിയ പറയുന്നുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് ആ വിഡിയോ കണ്ടെത്തേണ്ടതുണ്ട് എന്നും പിവി അൻവർ പറയുന്നു.

Story Highlights: sndp case shajan scaria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement