ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂലചനം

ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. (5.8 Magnitude Earthquake at Jammu Kashmir and Delhi)
പാകിസ്താനിലെ റാവല്‍പിണ്ടി, ലാഹോര്‍, ഇസ്ലാമാബാദ്, എന്നിവിടങ്ങളിലാണ് പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ജമ്മു കശ്മീരില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ന് കാലത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനവും ജമ്മുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗുല്‍മാര്‍ഗിനടുത്ത് രാവിലെ 8.36ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Story Highlights: 5.8 Magnitude Earthquake at Jammu Kashmir and Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here