കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു; 5 ലക്ഷം രൂപയുടെ നഷ്ടം
കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു.കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ.എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്.വൈകുന്നേരം 7.30 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. റബ്ബർപുര കത്തി സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു.
തീ പിടുത്തത്തിൽ റബ്ബർപുര പൂർണ്ണമായും കത്തിയമർന്നു.കെട്ടിടം ഭാഗിഗമായി കത്തിയമർന്നു.തീ പിടിക്കുന്നത് കണ്ടതോടെ സമീപവാസികൾ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. കല്ലംമ്പലത്തു നിന്നും വെഞ്ഞാറമൂടു നിന്നും എത്തിയ ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.
500 ൽ അധികം ഷീറ്റുകൾ പുകപ്പുരയിൽ ഉണ്ടായിരുന്നു. ഇവ പൂർണ്ണമായും കത്തി നശിച്ചു.തീ പിടുത്തത്തിൽ 5 ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായാണ് നിഗമനം.
Story Highlights: Rubber shed caught fire in Kilimanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here