Advertisement

നെയ്മർ ജൂനിയർ ചെൽസിയിലേക്ക്? ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് PSG യെ അറിയിച്ചതായി റിപ്പോർട്ട്

August 8, 2023
Google News 2 minutes Read
Chelsea Leading the Race to Sign Neymar from PSG

ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ ചെൽസിയിലേക്ക് എന്ന് സൂചന. പ്രീമിയർ ലീഗ് ക്ലബ്ബുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് നെയ്മർ പാരീസ് സെന്റ് ജെർമെയ്‌നെ അറിയിച്ചതായും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഊഹാപോഹങ്ങൾക്കിടയിൽ നെയ്മറിന്റെ പിതാവും പ്രതികരണവുമായി രംഗത്തെത്തി.

ആറ് വർഷം മുമ്പാണ് നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ലോകറെക്കോഡ് ചുവടുമാറ്റം നടത്തുന്നത്. പിഎസ്ജിയില്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാൽ ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യാനിരിക്കെ ക്ലബ് വിടുന്ന കാര്യം താരം മാനേജ്മെന്റിനെ അറിയിച്ചതായി ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ബാഴ്സലോണ, സൗദി തുടങ്ങി നിരവധി ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, ബ്രസീലിയൻ സെൻസേഷനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസി മുന്നിലാണെന്നാണ് ആർഎംസി സ്‌പോർട്ടിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നത്. പി‌എസ്‌ജിയിലെ ഭീമമായ പ്രതിഫലം കാരണം, താൽപ്പര്യമുള്ള നിരവധി ക്ലബ്ബുകൾ ഇതിനകം തന്നെ അദ്ദേഹത്തോട് മുഖം തിരിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുക്കാൻ ചെൽസിക്ക് കഴിയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതിനിടെ, മകൻ്റെ ട്രാൻസ്ഫർ സാധ്യതയെക്കുറിച്ച് നെയ്മർ ജൂനിയറിന്റെ പിതാവ് പ്രതികരിച്ചു. സംഭവിക്കാത്ത ഒരു വാർത്ത സ്ഥിരീകരിക്കാൻ കഴിയില്ലെന്നായിരുന്നു നെയ്മർ സീനിയറുടെ പ്രതികരണം. കിലിയന്‍ എംബാപ്പെ പി.എസ്.ജിയില്‍ തുടരണമെങ്കില്‍ നെയ്മറെ പുറത്താക്കണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് നെയ്മര്‍ പാരീസിയന്‍സുമായി പിരിയുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

Story Highlights: Chelsea Leading the Race to Sign Neymar from PSG

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here