Advertisement

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; കേരളത്തില്‍ വിലക്കയറ്റം കുറഞ്ഞെന്ന് മന്ത്രി

August 8, 2023
Google News 0 minutes Read
Minister G R Anil said that the price rise has come down in Kerala

വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. കോണ്‍ഗ്രസ് എംഎല്‍എ പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തില്‍ വിലക്കയറ്റം കുറഞ്ഞെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍.

ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തും. തക്കാളിക്ക് ഡല്‍ഹിയില്‍ 300 രൂപയാണ് വില. കേരളത്തില്‍ ഇതിന്റെ പകുതി മാത്രമാണ് വിലയെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റമെന്ന ആരോപണം പൂര്‍ണമായി നിഷേധിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്ന് വിശദീകരണത്തിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. സപ്ലൈക്കോയില്‍ ആവശ്യത്തിന് സാധനങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിവില്‍ സപ്ലൈസ് മന്ത്രിയാണ് ഈ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

സപ്ലൈകോയില്‍ പോയി പരിശോധിക്കാമെന്ന മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത വിഡി സതീശന്‍ മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ പോകാമെന്ന് പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here