മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം. ഗവര്‍ണര്‍ മുഖേനെ മെയ്‌തെയ് വനിതാ വിഭാഗമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കുക്കികളുമായി അസം റൈഫിള്‍സ് സഹകരിക്കുന്നെന്ന് ആരോപിച്ചാണ് മെയ്‌തെയ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.(Meitei community women sends letter to PM Modi for withdraw of Assam Rifles from manipur)
അസം റൈഫിള്‍സിനെതിരെ പ്രതിഷേധവുമായി മെയ്‌തെയ് വനികള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരായ കുക്കികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മണിപ്പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അസം റൈഫിള്‍സ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തിയിരുന്നു.
സംഘര്‍ഷം രൂക്ഷമായ ബിഷ്ണുപൂര്‍ മുതല്‍ കാങ്വായ് വരെയുള്ള ഭാഗങ്ങളിലെ നിയന്ത്രണച്ചുമതല അസം റൈഫിള്‍സിന് പകരം സിവില്‍ പോലീസിനെയും സിആര്‍പിഎഫിനെയുംഅ ഏര്‍പ്പെടുത്തിക്കൊണ്ട് അഡീഷണല്‍ ഡിജിപി ഉത്തരവിറക്കിയിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here