Advertisement

‘സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ ?’; വിവാദങ്ങളോട് പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

August 10, 2023
Google News 2 minutes Read
thiruvanchoor radhakrishnan mocks cpim on candidature

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത് നിൽക്കുന്ന രണ്ട് പേരെ സിപിഐഎം സ്ഥാനാർത്ഥികളാക്കുമെന്ന അഭ്യൂഹത്തെ കുറിച്ച് പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ( thiruvanchoor radhakrishnan mocks cpim on candidature )

‘സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ ? ഇത്രവലിയ ഒരു പാർട്ടിയിൽ ഒരു സ്ഥാനാർത്ഥിയെ കിട്ടാനില്ലേ അവർക്ക് ?’- തിരുവഞ്ചൂർ ചോദിച്ചു. പാർട്ടിയെ ചതിച്ച് ആരും കോൺഗ്രസ് വിട്ട് പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സഹതാപം കൊണ്ട് വോട്ട് തരണേയെന്ന് തങ്ങൾ ആരോടും പറഞ്ഞിട്ടില്ല. എന്നാൽ ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിക്കാതിരിക്കുന്നത് അദ്ദേഹത്തോടുള്ള അവഹേളമല്ലേയെന്നും തിരുവഞ്ചൂർ ചോദിച്ചു.

Read Also: ‘ പുതുപ്പള്ളി തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന് ?’ വെല്ലുവിളിച്ച് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പറഞ്ഞു. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയിൽ കണ്ടത് പുതുപ്പള്ളിയിലും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ കണ്ണുനീരുകൊണ്ടല്ല രാഷ്ട്രീയം പറഞ്ഞ് വിജയിക്കണമെന്ന സിപിഐഎം പരാമർശത്തോടും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ രാഷ്ട്രീയമാണല്ലോ. രാഷ്ട്രീയമില്ലാത്ത തെരഞ്ഞെടുപ്പുണ്ടോ എന്നറിയില്ല. സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന്. അങ്ങനെയെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കൂ’ ചാണ്ടി ഉമ്മൻ പറഞ്ഞു. ഇവിടുത്തെ സാധാരണക്കാരന്റെ വികസനത്തിന് കൈത്താങ്ങായി ഒരു എംഎൽഎ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജനങ്ങൾ ഇപ്പോഴും കൂടെ നിൽക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ എട്ടാം തിയതി വോട്ടെണ്ണലും നടക്കും.

Story Highlights: thiruvanchoor radhakrishnan mocks cpim on candidature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here