മാസപ്പടി വാങ്ങിയത് വീണയല്ല, ഉമ്മൻ ചാണ്ടി; പിണറായി വാങ്ങിയെന്ന് കമ്പനി പറഞ്ഞോ?; എ കെ ബാലൻ

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജന്‍ഡയുണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. പരമ പുച്ഛത്തോടെയാണ് സമൂഹം വിഷയത്തെ കാണുന്നത്. പ്രതിപക്ഷം ദിവസവും ഒരോരോ ആരോപണങ്ങൾ ഉണ്ടാക്കുന്നു. കോൺഗ്രസിൽ വൈരുധ്യം മൂർച്ഛിക്കും.(veena vijayan cmrl ak balan)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പിണറായിക്ക് പണം നല്‍കിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച് ബാലന്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി. ആദായനികുതി വകുപ്പ് വീണയോട് കാര്യങ്ങള്‍ ചോദിച്ചോയെന്നും ബാലന്‍ ചോദിച്ചു.
വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയെ ഭയപ്പെടുന്നു. സി.എം.ആര്‍.എല്ലിന് ഇനിയും സേവനം കൊടുക്കുമെന്നും അതിനനുസരിച്ചുള്ള വേതനവും വാങ്ങുമെന്നും എ.കെ ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Story Highlights: veena vijayan cmrl ak balan