Advertisement

‘രാഹുലിനു യുവതികളെ കിട്ടാൻ ബുദ്ധിമുട്ടില്ല, പിന്നെന്തിന് 50 വയസു കഴിഞ്ഞയാൾ’; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

August 12, 2023
Google News 8 minutes Read
congress age shame smriti

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വിവാദ പ്രസ്താവനയുമായി ബീഹാറിലെ കോൺഗ്രസ് വനിതാ എംഎൽഎ നീതു സിംഗ്. രാഹുലിനു യുവതികളെ കിട്ടാൻ ബുദ്ധിമുട്ടില്ലെന്നും പിന്നെന്തിന് 50 വയസു കഴിഞ്ഞ കിഴവിക്ക് ഫ്ലൈയിങ്ങ് കിസ് കൊടുക്കുന്നത് എന്നും അവർ ചോദിച്ചു. പാർലമെൻ്റിൽ രാഹുൽ ഗാന്ധി ഫ്ലൈയിങ്ങ് കിസ് നൽകി എന്നാരോപിച്ച് സ്മൃതി ഇറാനി രംഗത്തുവന്നതോടെയാണ് നീതു സിംഗിൻ്റെ പ്രതികരണം. (congress age shame smriti)

‘ഞങ്ങളുടെ രാഹുൽജിയ്ക്ക് യുവതികളെ കിട്ടാൻ ബുദ്ധിമുട്ടില്ല. ഫ്ലൈയിങ്ങ് കിസ് കൊടുക്കണമെങ്കിൽ ഏതെങ്കിലും യുവതികൾക്ക് നൽകിയാൽ പോരേ? എന്തിന് 50 വയസുള്ള ഈ കിഴവിയ്ക്ക് കൊടുക്കണം?’- ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നീതു സിംഗ് പറഞ്ഞു.

പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തുവന്നു. രാഹുൽ ​ഗാന്ധിയുടെ ദുർനടപടികളെ ന്യായീകരിക്കാൻ സ്ത്രീ വിരുദ്ധ കോൺ​ഗ്രസിൽ തന്നെ ആളുകളുണ്ടെന്ന് ബിജെപി വിമർശിച്ചു.

Read Also: രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; വൻ സ്വീകരണമൊരുക്കാൻ വയനാട്

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുകയാണ്. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി എം.​പി​ക്ക് ക​ൽപ​റ്റ​യി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽകും. കെ.​പി.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കാ​ൽ ല​ക്ഷ​ത്തോ​ളം പ്ര​വ​ർത്ത​ക​ർ അ​ണി​നി​ര​ക്കും. വൈ​കീ​ട്ട് മൂ​ന്ന​ര​ക്ക് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പൗ​ര​സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽദാ​നം രാ​ഹു​ൽ ഗാ​ന്ധി എം.​പി നി​ർവ​ഹി​ക്കും.

സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻവ​ർ, മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​സ്‍ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​മാ​ന​ന്ത​വാ​ടി ന​ല്ലൂ​ർനാ​ട് അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ കാ​ൻസ​ർ സെ​ന്റ​റി​ന്റെ എ​ച്ച്.​ടി കണ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം നി​ർവ​ഹി​ക്കും. വൈ​കീ​ട്ട് ആ​റ​ര​ക്ക് തി​രു​വ​മ്പാ​ടി കോ​ട​ഞ്ചേ​രി​യി​ലെ ക​മ്യൂ​ണി​റ്റി ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​റി​ന്റെ ശി​ലാ​സ്ഥാ​പ​ന​വും നി​ർവ​ഹി​ക്കും. രാ​ത്രി​യോ​ടെ ക​രി​പ്പൂ​രി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.

Story Highlights: congress mla neetu singh age shame smriti irani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here