Advertisement

തമാശയും പറയും പാട്ടും കേള്‍പ്പിക്കും; സ്‌പോട്ടിഫൈയില്‍ താരമായി എഐ ഡിജെ

August 12, 2023
Google News 0 minutes Read
Spotify AI DJ

ഓണ്‍ലൈന്‍ മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ ഇപ്പോള്‍ ഉപയോക്താക്കള്‍ക്കായി എഐ അധിഷ്ഠിതമായ ഒരു അസിസ്റ്റന്‍ഡിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് പാട്ടുകള്‍ നിര്‍ദേശിക്കാനാണ് എക്‌സ് എന്ന എഐ ഡിജെയെ അവതരിപ്പിച്ചിരിക്കുന്നത്. ഡിജെ എന്നാണ് വിളിക്കുന്നതെങ്കിലും റേഡിയോ ജോക്കി(ആര്‍ജെ)യാണ് എക്‌സ്.

നിങ്ങളോട് സംസാരിക്കുകയും നിങ്ങളുടെ അഭിരുചിക്കനുസിരിച്ച് പാട്ടുകള്‍ നിര്‍ദേശിക്കാനും എഐ ഡിജെയ്ക്ക് കഴിയും. ഫെബ്രുവരിയിലായിരുന്നു ഈ ഫീച്ചര്‍ സ്‌പോട്ടിഫൈ അവതരിപ്പിച്ചിരുന്നു.

ഉപയോക്താക്കളോട് സംസാരിക്കാനും വോയ്‌സ് കമാന്‍ഡ് നല്‍കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഡിജെയ്ക്ക് കഴിയും. കൂടാതെ തമാശയില്‍ പൊതിഞ്ഞ അഭിപ്രായപ്രകടനങ്ങളും എഐ ഡിജെ നടത്തും. ഈ സേവനം ഇപ്പോള്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സ്‌പോട്ടിഫൈ തീരുമാനം.

തുടക്കത്തില്‍, ഫീച്ചര്‍ യുഎസിലും കാനഡയിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാല്‍ മെയ് മാസത്തില്‍ സ്പോട്ടിഫൈ യുകെയിലേക്കും അയര്‍ലന്‍ഡിലേക്കും ഫീച്ചര്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിപണികളിലെ പ്രീമിയം ഉപയോക്താക്കള്‍ക്ക് സ്‌പോട്ടിഫൈ എഐ ഡിജെ ലഭിച്ചു തുടങ്ങും. ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ഇപ്പോള്‍ എഐ ഡിജെ ലഭിക്കൂ. ലോഞ്ച് ചെയ്തതിനുശേഷം ഉപയോക്താക്കള്‍ അവരുടെ ശ്രവണ സമയത്തിന്റെ മൂന്നിലൊന്ന് ഡിജെയ്ക്കൊപ്പം ചെലവഴിച്ചതായി കമ്പനി അറിയിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here