Advertisement

താനൂർ കസ്റ്റഡി മരണത്തിൽ കൊലക്കുറ്റം ചുമത്തി

August 12, 2023
Google News 2 minutes Read
tanur custody death murder charges

താനൂർ കസ്റ്റഡി മരണത്തിൽ കൊലക്കുറ്റം ചുമത്തി. ആരെയും പ്രതി ചേർക്കാതെയാണ് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയത്. കസ്റ്റഡി മരണത്തിൽ നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസ് എടുത്തിരുന്നത്. ( tanur custody death murder charges )

നേരത്തെ താനൂർ കസ്റ്റഡി മരണത്തിൽ ട്വൻറിഫോറിനോട് നിർണായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. താമിറിനെ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ക്വട്ടേഴ്സിൽ എത്തിച്ചു ക്രൂരമായി മർദിച്ചെന്ന് കൂടെ കസ്റ്റഡിയിൽ എടുത്തയാളാണ് വെളിപ്പെടുത്തിയത്. താമിർ മരിച്ച ശേഷം താൻ ഉൾപെടെ 7 പേരെ പൊലീസ് വിട്ടയച്ചു. താമിറിനെ ക്രൂരമായി മർദിച്ചെന്നും കസ്റ്റഡിയിൽ നിന്നും വിട്ടയച്ച വ്യക്തി പറഞ്ഞിരുന്നു.

തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേളാരിയിൽ നിന്നും താമിർ ജിഫ്രി അടക്കമുള്ള 12 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശേഷം താനൂരിലെ ഡാൻസാഫ് താമസിക്കുന്ന മുറിയിലെത്തിച്ചു. പിന്നീട് ക്രൂമായി മർദിച്ചു. മർ്ദനത്തിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ക്വട്ടെഴ്‌സിലേക്ക് വന്നിരുന്നു. മർദ്ദനത്തിനിടെ പലതവണ താമിറിനെ ആശുപത്രിയിൽ കൊണ്ട് പോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും ഇദ്ദേഹം പറയുന്നു.

Story Highlights: tanur custody death murder charges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here