Advertisement

അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ച സംഭവം; കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി

August 12, 2023
Google News 3 minutes Read
veena george orders action on angamaly taluk hospital injection case

അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയിൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ( veena george orders action on angamaly taluk hospital injection case )

അങ്കമാലി സ്വദേശിയായ ഏഴ് വയസ്സുകാരിയെ പനി ബാധിച്ചതിനെ തുടർന്നാണ് ഒമ്പതാം തീയതി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രണ്ടുദിവസം മരുന്നു കഴിച്ചിട്ടും പനി കുറഞ്ഞില്ല തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് എത്തിയ കുട്ടിക്ക് രക്ത പരിശോധന നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിനായി പരിശോധനാ റൂമിലേക്ക് അമ്മയ്‌ക്കൊപ്പമാണ് കുട്ടിയെത്തിയത്. എന്നാൽ സമീപത്ത് നിന്ന് അമ്മ മാറിയതിനിടെ കുട്ടിയോട് പൂച്ച മാന്തിയതാണോ എന്ന് നേഴ്‌സ് ചോദിച്ചു ,കുട്ടി അതെ എന്ന് മറുപടി നൽകി തുടർന്ന് ഇരു കൈകളിലും പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തു എന്നാണ് ആരോപണം.

അമ്മ ഫോം പൂരിപ്പിക്കാനായി മാറിയതാണെന്നും രേഖകൾ പരിശോധിക്കയാണ് കുട്ടിക്ക് കുത്തിവെപ്പ് നൽകിയതെന്നുമാണ് പരാതി. വാക്‌സിൻ എടുത്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് എന്നാണ് ആശുപത്രി അധികൃതർ നൽകിയ മറുപടി എന്നും കുട്ടിയുടെ അമ്മ പറയുന്നു.

Story Highlights: veena george orders action on angamaly taluk hospital injection case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here