Advertisement

ന്യൂസ് ക്ലിക്കിനെ X ഹാൻഡിലിൽ നിന്നും സസ്പെൻഡ്

August 12, 2023
2 minutes Read
X handle suspends news click account

ചൈനീസ് ഫണ്ടിംഗ് ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ ന്യൂസ് ക്ലിക്കിനെ X’ ഹാൻഡിലിൽ നിന്നും സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് സൂചന. ( X handle suspends news click account )

ഇന്ത്യാ വിരുദ്ധമായ പ്രചാരണം നടത്താൻ ചൈന പണം നൽകിയെന്ന ആരോപണമാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ളത്. ന്യൂസ് ക്ലിക്കിന് വിദേശ സ്രോതസ്സുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചുവെന്നും മറ്റ് സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെടുന്നുവെന്നും ഇ.ഡിയും കണ്ടെത്തിയിരുന്നു. ഇ.ഡി നൽകിയ ഹർജിയിൽ ന്യൂസ് ക്ലിക്ക് പോർട്ടലിന് ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു.

2021 ലാണ് ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നത്. ശ്രീലങ്കൻ- ക്യൂബൻ വംശജനായ വൻകിട വ്യാപാരി നെവില്ലീ റോയ് സിങ്കത്തിൽ നിന്ന് പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് ഫണ്ട് കൈപ്പറ്റി എന്നാണ് ആരോപണം. 2018 മുതൽ 2020 വരെയുള്ള കാലത്താണ് സിങ്കത്തിൽ നിന്നും മീഡിയാ കമ്പനി പണം വാങ്ങിയിരിക്കുന്നത്. രണ്ട് വർഷം കൊണ്ട് 38 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Story Highlights: X handle suspends news click account

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top