അങ്കണവാടിയിലെ മികച്ച ശിക്ഷണത്തിലൂടെ വൈകല്യം അതിജീവിച്ച് ഹർഷൻ; കുരുന്നിനെ കാണാനെത്തി മന്ത്രി ആർ ബിന്ദു

ഇരു കൈകാലുകളും നിലത്തു കുത്തി മാത്രം നടന്നിരുന്ന ഹർഷനെ വിങ്ങുന്ന മനസ്സോടെ അങ്കണവാടിയിൽ ആക്കിയ രക്ഷിതാക്കൾ ഇപ്പോൾ സ്വന്തമായി നടക്കുന്ന പൊന്നോമനയെ കണ്ട് സന്തോഷിക്കുകയാണ്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി നാലു വയസ്സുകാരൻ ഹർഷനാണ് മികച്ച ശിക്ഷണത്തിലൂടെ വൈകല്യം അതിജീവിച്ചത്. ഹർഷനെ കാണാൻ മന്ത്രി ആർ ബിന്ദു അങ്കണവാടിയിലെത്തി. ( harshan overcame disability minister visits )
സ്‌പെഷൽ അങ്കണവാടി ടീച്ചറായ ശിൽപയുടെ കൈകളിലെത്തുമ്പോൾ ഈ വിധത്തിലായിരുന്നു ഹർഷൻ. ശിൽപ ടീച്ചറുടെ നിരന്തരമുള്ള പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയും. ഇപ്പോൾ മറ്റ് കുട്ടികളെപ്പോലെ ഹർഷനും ഓടിച്ചാടി തുള്ളിക്കളിക്കാം. കരിമ്പാടം സ്‌പെഷൽ അങ്കണവാടിയിലെത്തിയ മന്ത്രി ആർ ബിന്ദുവിനെ ഹർഷനാണ് സ്വീകരിച്ചത്. ശിൽപയെ മന്ത്രി അഭിനന്ദിച്ചു. ഹർഷന്റെ ആരോഗ്യനിലയിലുണ്ടായ പുരോഗതി വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദർശനത്തിന്റെ സന്തോഷത്തിലാണ് ഹർഷനും ശിൽപ ടീച്ചറും.
ഹർഷനുണ്ടായ മാറ്റത്തിൽ അതിയായ സന്തോഷമെന്ന് രക്ഷിതാക്കളായ
ജയകുട്ടനും സുനിതയും പ്രതികരിച്ചു. ശിൽപ ടീച്ചറും ഹർഷനും ഭിന്നശേഷി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Story Highlights: harshan overcame disability minister visits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here