സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മധ്യപ്രദേശ് മന്ത്രിയും സ്പീക്കറും വേദിയിൽ കുഴഞ്ഞു വീണു

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രണ്ട് വ്യത്യസ്ത പരിപാടികളിൽ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും നിയമസഭാ സ്പീക്കറും വേദിയിൽ കുഴഞ്ഞുവീണു. ആരോഗ്യമന്ത്രി ഡോ.പ്രഭുറാം ചൗധരി മാർച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കാൻ റെയ്‌സണിലെ ഒരു വേദിയിലിരിക്കെ കുഴഞ്ഞുവീണു.(Madhya Pradesh Minister Collapses On Stage During Independence Day)
സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ റെയ്‌സണിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൗധരിയെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണെന്ന് അറിയിച്ചു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
മൗഗഞ്ചിൽ മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം പതാക ഉയർത്തിയെങ്കിലും പൊതുജനങ്ങളെ അഭിസംബോധന ചെയ്യാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടെന്ന് വഷളായി. ഉടൻ തന്നെ ഡോക്ടർമാരെ വിളിച്ചുവരുത്തി, ചികിത്സയിലാണെന്നാണ് വിവരം.
Story Highlights: Madhya Pradesh Minister Collapses On Stage During Independence Day