പ്രവാസി ലീഗല്‍ സെല്ലുമായി ബഹ്‌റൈനില്‍ ചര്‍ച്ച നടത്തി ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കെ ജേക്കബ്

പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ അംഗങ്ങള്‍ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കെ ജേക്കബിനെ സന്ദര്‍ശിച്ചു. ഇന്ത്യക്കാരായ പ്രവാസികളെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും അംഗങ്ങള്‍ അംബാസഡറുമായി ചര്‍ച്ച നടത്തി. പ്രവാസികള്‍ക്കുള്ള താല്‍ക്കാലിക ഷെല്‍ട്ടര്‍ സംവിധാനം, നിയമസഹായം, സാമൂഹികമായുള്ള സഹായങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയില്‍ വിഷയമായി. (Pravasi legal cell meeting with Indian ambassador in Bahrain)
പ്രവാസി ലീഗല്‍ സെല്ലിന്റെ ബഹറിന്‍ കണ്‍ട്രി ഹെഡ് ആയ ശ്രീ സുധീര്‍ തിരുനിലത്ത്, ജനറല്‍ സെക്രട്ടറി സുഷമ അനില്‍കുമാര്‍, ട്രഷറര്‍ ടോജി അവറാച്ചന്‍, സീനിയര്‍ ഗവര്‍ണിങ്ങ് കൗണ്‍സില്‍ മെമ്പര്‍ ആയ രാജി ഉണ്ണികൃഷ്ണന്‍, അമല്‍ദേവ് എന്നിവര്‍ ആയിരുന്നു അംബാസിഡറെ സന്ദര്‍ശിച്ചത്. തുടര്‍ന്ന്, ബഹറിനിലെ പ്രവാസി ഭാരതീയര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള വിശദമായ ഒരു റിപ്പോര്‍ട്ട് അംബാസിഡര്‍ക്ക് പി എല്‍ സി അംഗങ്ങള്‍ കൈമാറി. ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറിമാരായ ശ്രീ ഇജാസ് അസ്ലം, ശ്രീ രവിശങ്കര്‍ ശുക്ല എന്നിവരും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.
Story Highlights: Pravasi legal cell meeting with Indian ambassador in Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here