ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ കുടുംബം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ കുടുംബം. നസീറിന്റെ കുടുംബം ഈ ആഗ്രഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ തോന്നിയില്ലെന്ന് ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതവരുടെ താത്പര്യവും കരുതലുമാണ്. നന്ദി പറയുന്നുവെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
2013 ഒക്ടോബറിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞത്. ഉമ്മന്‍ചാണ്ടിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ സി ജോസഫിനും ടി സിദ്ദിഖിനും കല്ലേറില്‍ പരുക്കേറ്റിരുന്നു. കേസിലെ 18ാം പ്രതിയാണ് അന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി മെമ്പറായിരുന്ന സിഒടി നസീര്‍.
Read Also:ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവം; സിഐടിയു ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
അതേസമയം ഇന്ന് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആദ്യ പത്രിക സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ വരണാധികാരിക്ക് മുന്നിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തന്റെ കണ്‍കണ്ട ദൈവം അപ്പ തന്നെയെന്നായിരുന്നു പ്രതികരണം. ചാണ്ടി ഉമ്മന്് ആശീര്‍വാദവുമായി ഇളയ സഹോദരി അച്ചുവും എത്തി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ചാണ്ടി ഉമ്മനും ഒന്നിച്ചു മത്സരിക്കുന്ന പ്രതീതിയാണെന്ന് അച്ചു ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: COT Naseer’s family give money to Chandy oommen in election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here