Advertisement

ജമ്മുകശ്മീരില്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; പത്ത് പേര്‍ക്ക് പരുക്ക്

August 18, 2023
Google News 1 minute Read
Blast in jammu kashmir 3 killed 10 injured

ജമ്മുകശ്മീരില്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാര്‍ഗിലിലെ ദ്രാസ് പട്ടണത്തിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. പത്ത് പേര്‍ക്ക് പരുക്കേറ്റു.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി. ഭീകരാക്രമണമാണോ ആക്രിക്കടയിലെ സ്‌ഫോടന സ്വഭാവമുള്ള ഏതെങ്കിലും വസ്തു പൊട്ടിത്തെറിച്ചതാണോ എന്ന് കൂടുതല്‍ പരിശോധനകളില്‍ നിന്നേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Blast in jammu kashmir 3 killed 10 injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here