70 ലക്ഷം നിങ്ങള്‍ക്കാണോ?; അക്ഷയ ലോട്ടറി നറുക്കെടുത്തു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ച് നടന്ന നറുക്കെടുപ്പില്‍ AR 586813 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.
ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാര്‍ഹന്‍ ഏല്‍പിക്കണം.
Read Also: മരടിൽ കേരളത്തിലെ ആദ്യ ലുലു ഡെയ്‌ലി ഷോപ്പിങ് ഫോർമാറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അധികൃതര്‍ മുന്‍പാകെ സമര്‍പ്പിക്കേണ്ടതാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.
Story Highlights: Akshaya lottery result august 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here