ഫിറോസ്പൂരിൽ ഏറ്റുമുട്ടൽ, 29 കിലോ ഹെറോയിനുമായി രണ്ട് പാക് പൗരന്മാർ അറസ്റ്റിൽ

പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. മയക്കുമരുന്ന് കടത്ത് സംഘവും അതിർത്തി രക്ഷാ സേനയും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. രണ്ട് പാകിസ്താൻ പൗരന്മാരെ ബിഎസ്എഫും പഞ്ചാബ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 29 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
ഗാട്ടി മാതാർ ഗ്രാമത്തിന് സമീപമുള്ള സത്ലജ് നദിയുടെ തീരത്ത് ഇന്ന് പുലർച്ചെ 2.45ഓടെയാണ് പാക് കള്ളക്കടത്തുകാരുടെ നീക്കം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബിഎസ്എഫ് ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. കള്ളക്കടത്തുകാരിൽ ഒരാൾക്ക് വെടിയേറ്റു. 26 പാക്കറ്റ് (29.26 കിലോഗ്രാം) ഹെറോയിനാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
21 August 2023
— BSF (@BSF_India) August 21, 2023
JOINT SEIZURE OF NARCOTICS BY BSF AND PUNJAB POLICE IN DISTRICT FEROZEPUR BASED ON SPECIFIC BSF INPUT
During night intervening 20th/21st August 2023, based on specific BSF input, a Joint Operation was conducted by troops of @BSF_Punjab & @PunjabPoliceInd (CI… pic.twitter.com/Ppj6iWOYMx
കൈയിൽ വെടിയേറ്റ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിലാണെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹെറോയിന് പുറമെ രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
Story Highlights: 29 Kg Heroin Seized 2 Pak Smugglers Arrested Along Pak Border In Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here