വഞ്ചിയൂര്‍ കോടതിയില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി
കോടതി വളപ്പിൽ പ്രതി സാക്ഷിയെ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിലാണ് സംഭവം. പേരൂർക്കട സ്വദേശിയെ വീട് കയറി ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ കുത്തിയത്.
ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (11) കേസ് പരിഗണിക്കുമ്പോൾ സാക്ഷി പറയാനെത്തിയ സന്ദീപിനെ ശരീരത്തിന്റെ പിൻഭാഗത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷമാണ് ആക്രമണ കാരണം. സാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂർ സ്വദേശിയുമായ വിമലിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: Accused Stabbed Witness In Vanchiyoor Court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here