ആശ്വാസം പദ്ധതി കൊല്ലത്തേക്കും; ഓക്സിജൻ കോൺസെൻട്രേറ്റർ ജില്ലാതല വിതരണോദ്ഘാടനവും ഓണാഘോഷവും സ്നേഹവീട്ടിൽ

മമ്മൂട്ടി ചെയർമാനായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതിയുടെ സൗജന്യ ഓക്സിജൻ കോൺസെൻട്രേറ്റർ കൊല്ലം ജില്ലാ വിതരണോദ്ഘാടനം ചിതറ കെ പി ഫൗണ്ടേഷൻ ആസ്ഥാനമായ സ്നേഹവീട്ടിൽ നടത്തി.
എം എൽ എ ശ്രീ. പി എസ് സുപാൽ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ കെയർ ആൻഡ് ഷെയർ വൈസ് ചെയർമാനും, എം.ജീ.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ഓക്സിജൻ കോൺസെൻട്രേറ്റർ കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ കീഴിൽ മാങ്കോട് കൂടുംബാംരോഗ്യ കേന്ദ്ര പ്രവർത്തന പരിധിയിലുള്ള പാലിയേറ്റിവിന് കൈമാറി. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, വികസനകാര്യ ചെയർമാൻ മടത്തറ അനിൽ എന്നിവർ ആശംസകൾ അറിയിച്ചു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here