കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം: സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കും
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കും. മന്ത്രിതല ചർച്ചയ്ക്ക് ശേഷം 22ന് ശമ്പളം നൽകാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിനായി 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല.
ഓണം അലവൻസ്, അഡ്വാൻസ് എന്നിവ നൽകുന്ന കാര്യത്തിലും മാനേജ്‌മെന്റ് ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. ഇതിനായി തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്റും ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. ആയിരം രൂപ അലവന്‍സും അത്ര തന്നെ അഡ്വാന്‍സും നല്‍കാനാണ് ആലോചന. എന്നാല്‍ 2750 രൂപ അലവന്‍സ് വേണമെന്ന ആവശ്യത്തിലാണ് തൊഴിലാളി യൂണിയനുകള്‍.
ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ 26 ന് പണിമുടക്കുമെന്നാണ് സിഐടിയു അടക്കമുള്ള യൂണിയനുകളുടെ മുന്നറിയിപ്പ്. ശമ്പളം പണമായി കൊടുക്കണമെന്നും കൂപ്പണ്‍ സമ്മതിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെന്‍ഷനും വിതരണം ചെയ്യാന്‍ ഇതുവരെ കെഎസ്ആര്‍ടിസിക്ക് ആയിട്ടില്ല.
Story Highlights: KSRTC Employees Salary: Date announced by Govt ends today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here