Advertisement

വാടക നല്‍കാത്തതിന്റെ പേരില്‍ കോടതി ഒഴിപ്പിച്ച കെട്ടിടം തുറന്ന സംഭവം; സിപിഐ നേതാവിനെതിരെ കേസ്

August 23, 2023
0 minutes Read
cpi office

വാടക നല്‍കാത്തതിന്റെ പേരില്‍ കോടതി ഒഴിപ്പിച്ച കെട്ടിടം തുറന്ന സംഭവത്തില്‍ സിപിഐ നേതാവിനെതിരെ കേസ്. കെട്ടിട ഉടമയുടെ പരാതിയില്‍ ലോക്കല്‍ സെക്രട്ടറി പിടി മാത്യുനവിന് എതിരെയാണ് കേസ്. പിടി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ടു പൊളിച്ച് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

തിരുവല്ല മുന്‍സിഫ് കോടതിയുടെ ഉത്തരവ് പ്രകാരം കെട്ടിടം ഒഴിപ്പിച്ചിരുന്നു. ഈ കെട്ടിടമാണ് സിപിഐ നേതാക്കള്‍ വീണ്ടുമെത്തി തുറന്നത്. കേസില്‍ ഒന്നാം പ്രതിയാണ് പിടി മാത്യു. തങ്ങള്‍ക്ക് കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐ നേതൃത്വം പറയുന്നു.

കെട്ടിടം വിലയ്ക്ക് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നതാണെന്നും ഇതിന്റെ പണം നല്‍കിയതാണെന്നും നേതൃത്വം പറയുന്നു. എന്നാല്‍ ഇതിന്റെ രേഖകള്‍ ഒന്നം ഹജരാക്കാന്‍ സിപിഐ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം മുറി വാങ്ങാമെന്ന് പറഞ്ഞ് സിപിഐ നേതാക്കള്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് കെട്ടിട ഉടമ ദിലീപ് ട്വന്റിഫോറിനോട് പറഞ്ഞു.

2021 മുതല്‍ നടക്കുന്ന കേസിലായിരുന്നു ഉടമയ്ക്ക് അനുകൂലമായി വിധി വന്നത്. എന്നാല്‍ വിധി നടപ്പിലാക്കി പിറ്റേ ദിവസം തന്നെ കോടതി ഉത്തരവ് പ്രകാരമുള്ള പൂട്ട് തകര്‍ത്ത്, മറ്റൊരു പൂട്ടിടുകയും ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുകയും ആയിരുന്നു. കോടതി നടപടികള്‍ ഒന്നും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു സിപിഐ വിശദീകരണം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top