Advertisement

ഇനി എല്ലാ കണ്ണുകളും പ്രഗ്യാന്‍ റോവറിലേക്ക്; ഐഎസ്ആര്‍ഒ അടുത്തതായി കാത്തിരിക്കുന്നത്…

August 23, 2023
Google News 3 minutes Read
Chandrayaan-3 Rover Pragyan To Leave Behind Imprints Of ISRO

വിക്രം ലാന്‍ഡറിന്റെ വിജയകരമായ ലാന്‍ഡിംഗിന് ശേഷം ആവേശകരമായ ശാസ്ത്ര കണ്ടെത്തലുകളും തകര്‍പ്പന്‍ നേട്ടങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പ്രഗ്യാന്‍ റോവറിന്റെ യാത്ര ആരംഭിക്കുകയാണ്. ഇനി എല്ലാ കണ്ണുകളും പ്രഗ്യാന്‍ റോവറിലേക്കാണ്. വിക്രമും പ്രഗ്യാനും തമ്മിലുള്ള ഫോട്ടോഗ്രാഫുകളുടെ കൈമാറ്റമാണ് ഇനി ഈ ദൗത്യത്തിലെ അടുത്ത ഘട്ടം. ഈ ചിത്രങ്ങള്‍ ഒരു പ്രത്യേക കമ്യൂണിക്കേഷന്‍ ശൃംഖലയിലൂടെ ഭൂമിയിലേക്ക് എത്തിക്കപ്പെടും. ചന്ദ്രയാന്‍2 ഓര്‍ബിറ്റര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ഇസ്രോയുടെ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്ക് ആന്റിന എന്നിവയെല്ലാം തന്നെ ഈ കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്തും. (Chandrayaan-3 Rover Pragyan To Leave Behind Imprints Of ISRO)

പ്രഗ്യാന്‍ അതിന്റെ ശാസ്ത്രീയ ദൗത്യം ആരംഭിക്കുന്നതിന് മുമ്പ്, വിക്രമിന്റെയും പ്രഗ്യാന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രോ എല്ലാ മുന്‍കരുതലുകളും എടുക്കും. ഇത് ഉറപ്പായാല്‍, ചന്ദ്രന്റെ ദീര്‍ഘകാല രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നതിനായി വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങളുടെ ഒരു പുതിയ പരമ്പര തന്നെ ആരംഭിക്കും. റോവറിലുള്ള ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോ മീറ്റര്‍ ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടന പഠിക്കുമെങ്കില്‍ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പേക്ട്രോമീറ്റര്‍ ചന്ദ്രോപരിതലത്തിലെ പൊടിമണ്ണ് പഠനവിധേയമാക്കും.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ഈ പരീക്ഷണങ്ങളില്‍, ഇന്ത്യന്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി പദ്ധതി ഒരു പ്രാരംഭ ശ്രമമായി വേറിട്ടുനില്‍ക്കുന്നു. ഇതില്‍ സവിശേഷമായ ഒരു പ്രത്യേകതയുണ്ട്ചന്ദ്ര ഭൂകമ്പങ്ങള്‍ കണ്ടെത്തുന്നതിനും അളക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ഒരു ഭൂകമ്പമാപിനി അതിലുണ്ട്. ഈ ഭൂകമ്പ നിരീക്ഷണം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് കേന്ദ്രീകരിക്കുക.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് ചന്ദ്ര ഭൂകമ്പങ്ങള്‍ അളക്കാന്‍ മറ്റൊരു രാജ്യവും മുമ്പ് ശ്രമിച്ചിട്ടില്ല എന്നതാണ് ഈ പദ്ധതി വിപ്ലവകരമാക്കുന്നത്. ചന്ദ്രനിലെ അവസാനത്തെ സജീവമായ ഭൂകമ്പമാപിനി 1977 മുതലുള്ളതാണ്, അത് മറ്റൊരു വശത്തായിരുന്നു. ചന്ദ്രന്റെ ഭൗമശാസ്ത്രപരമായ ചലനാത്മകതയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വര്‍ധിപ്പിച്ചുകൊണ്ട് ചന്ദ്രശാസ്ത്രത്തിന്റെ അതിരുകള്‍ ഭേദിക്കുക എന്നതാണ് ഇസ്രോയുടെ ഐഎല്‍എസ്എ ലക്ഷ്യമിടുന്നത് .

ഈ ശ്രമങ്ങളുടെ ആഗോള പ്രാധാന്യം വലുതാണ്. ഈ പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച ഡാറ്റ ഇന്ത്യ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്ക് ലഭ്യമാക്കും. ചന്ദ്രന്റെ ചരിത്രം, ഘടന, പരിണാമം എന്നിവയെക്കുറിച്ചെല്ലാം പുതിയ അറിവുകള്‍ ലഭ്യമാകും. ചുരുക്കത്തില്‍ ഈ ദൗത്യം ചന്ദ്രന്‍ മനുഷ്യന്റെ പര്യവേക്ഷണ കേന്ദ്രമായി മാറിയേക്കാവുന്ന ഒരു ഭാവിക്ക് അടിത്തറയിടുന്നു.

Story Highlights: Chandrayaan-3 Rover Pragyan To Leave Behind Imprints Of ISRO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here