‘ഇത് ഇന്ത്യയുടെ സുപ്രധാന കുതിപ്പ്’; രാജ്യത്തെ അഭിനന്ദിച്ച് വ്ളാദിമിര്‍ പുടിന്‍

ചന്ദ്രയാന്‍- മൂന്ന് ദൗത്യത്തിന്റെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗില്‍ ഇന്ത്യയെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യയുടെ സുപ്രധാനമായ കുതിപ്പാണ് ചന്ദ്രയാന്‍-3 എന്ന് പുടിന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ സാരഥികളേയും ചന്ദ്രയാന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരേയും തന്റെ അഭിനന്ദനം അറിയിക്കണമെന്ന് പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും സന്ദേശമയച്ചു. (Putin on Chandrayaan-3’s historic landing on Moon)
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി എത്തിത്തൊടാന്‍ സാധിച്ച രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യയെ അഭിനന്ദിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ഇന്ത്യ ചരിത്രം കുറിച്ചെന്നും ഇന്ത്യയിലെ സുഹൃത്തുക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകിട്ട് 6.04ഓടെയാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാന്‍ 3 മാറി. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറുകയായിരുന്നു. 5.45 മുതലായിരുന്നു ലാന്‍ഡിങ് പ്രക്രിയ ആരംഭിച്ചത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓഗസ്റ്റ് 27ലേക്ക് ലാന്‍ഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാന്‍ഡിങ് നടത്താന്‍ കഴിയുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാന്‍ഡിങ് വിജയകരമായി ലാന്‍ഡര്‍ പൂര്‍ത്തിയാക്കി.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമേ ഇവ പ്രവര്‍ത്തിക്കൂ.
Story Highlights: Putin on Chandrayaan-3’s historic landing on Moon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here