ചന്ദ്രയാൻ വിജയാഘോഷം ദുബായിലും; ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ഒത്തുചേർന്നത് നൂറുകണക്കിന് പേർ
ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ ചരിത്രം കുറിച്ച നിമിഷം ആഘോഷമാക്കി ദുബായിലെ ഇന്ത്യൻ സമൂഹം. ദുബായിലെ മുൻനിര സർക്കാര് സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ആഘോഷ പരിപാടികൾ അരങ്ങേറി. ( chandrayaan 3 victory celebration in dubai )
ഇ.സി.എച്ച് ഡിജിറ്റൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ മധുരം പങ്കിട്ടും , ദേശീയ പതാക വീശിയും, ദേശ ഭക്തിഗാനമാലപിച്ചും ആഘോഷ പരിപാടികൾ നടന്നു. വിക്ഷേപണം തത്സമയം വീക്ഷിക്കുന്നതിന് ഓഫിസിൽ ഒരുക്കിയ ബിഗ് സ്‌ക്രീനിൽ നൂറുകണക്കിന് പേരാണ് ഇന്ത്യ ചന്ദ്രനിൽ മുത്തമിടുന്നത് വീക്ഷിച്ചത്.
140 കോടി ജനതയുടെ അഭിമാനമായ ഇന്ത്യയുടെ മൂൺ മിഷന് പിറകിൽ പ്രവർത്തിച്ച ശാസ്ത്ര ലോകത്തെ മുഴുവൻ പ്രതിഭകളെയും അഭിന്ദിക്കുന്നതായും ഇഖ്ബാൽ മാർക്കോണി പറഞ്ഞു.
Story Highlights: chandrayaan 3 victory celebration in dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here