Advertisement

ദേശീയ വിദ്യാഭ്യാസ നയം; മുഖം തിരിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ

August 24, 2023
Google News 2 minutes Read

ദേശീയ വിദ്യാഭ്യാസ നയം; മുഖം തിരിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. നിർണായക ധാരണാ പത്രത്തിൽ ഇതുവരെ ഒപ്പ് വച്ചില്ല. ഒപ്പ് വയ്ക്കാത്തത് കേരളം, തമിഴ്‌നാട്, ബംഗാൾ ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങൾ. പദ്ധതിയുടെ 40 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണം. അധിക ഫണ്ടും കേന്ദ്രം അനുവദിക്കില്ല.(Kerala against National education policy curriculum)

ദേശീയ വിദ്യാഭ്യാസ നയം പാഠ്യപദ്ധതി ചട്ടക്കൂട് ഇന്നലെ പുറത്തിറങ്ങി. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണ നടത്തും. ഇത് വിദ്യാർത്ഥികൾക്ക് മികച്ച മാർക്കുകൾ നേടാനുള്ള അവസരം നൽകുന്നു. 11, 12 ക്ലാസുകളിൽ രണ്ട് ഭാഷകൾ പഠിക്കണം. അതിൽ ഒന്ന് ഇന്ത്യൻ ഭാഷയായിരിക്കണം. ഈ ക്ലാസിലെ സ്ട്രീം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ടാകും.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ചോദ്യപേപ്പർ തയ്യാറാക്കുന്നവർ, വാല്യുവേഷൻ ചെയ്യുന്നവർ എല്ലാം യൂണിവേഴ്സിറ്റി സർട്ടിഫൈഡ് കോഴ്സുകൾ പഠിച്ചിരിക്കണം.2024 അക്കാദമിക് വർഷം മുതൽ പുതിയ ചട്ടക്കൂട് അനുസരിച്ചുള്ള പാഠ്യപുസ്തകങ്ങൾ അച്ചടിക്കും. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ദേശീയ വിദ്യാഭ്യാസ നയവുമായി മുന്നോട്ട് പോകുന്നത്.

Story Highlights: Kerala against National education policy curriculum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here