റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ നിരത്തി; വന്ദേ ഭാരത് കല്ലിന് മുകളിലൂടെ കയറി ഇറങ്ങി; പ്രതി പിടിയില്‍

കോഴിക്കോട് കൊയിലാണ്ടയില്‍ റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. മൂടാടി സ്വദേശി നെടത്തില്‍ ബാബുവാണ് പിടിയിലായത്. പ്രതി ട്രാക്കില്‍ കല്ല് നിരത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് ട്രാക്കില്‍ കല്ലുകള്‍ നിരത്തിയത്.33
വന്ദേ ഭാരത് ട്രെയിന്‍ കല്ലിനുനമുകളിലൂടെ കടന്നുപോയി. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് കൊയിലാണ്ടി പൊലീസ് നല്‍കുന്ന വിവരം. കല്ലുകള്‍ വെക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോള്‍ കല്ലു വെക്കുമെന്നും ട്രെയിന്‍ മറിയട്ടെയെന്നും ആളുകളുടെ ജീവന്‍ പോകട്ടെയെന്നും ഒപ്പമുള്ളവരോട് ബാബു പറയുന്നുണ്ട്. സമീപവാസി പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അഞ്ചു കല്ലുകളായിരുന്നു ഇയാള്‍ ട്രാക്കില്‍ നിരത്തിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്ഥാലത്തെത്തി ബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിലവില്‍ പ്രതി ആശുപത്രിയിലാണ്. ഒബ്‌സര്‍വേഷന്‍ കഴിഞ്ഞശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here