കശുവണ്ടി, പായസം മിക്‌സ് ലഭ്യമല്ല; സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പാളി

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റ് ജില്ലകളിൽ നാളെ മാത്രമേ വിതരണം തുടങ്ങുകയുള്ളു. കശുവണ്ടി, പായസം മിക്‌സ് എന്നിവ എത്തിയിട്ടില്ല.(Onamkit Supply in the State has Fallen)
കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് ഇന്നുമുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങളാണ് കിറ്റിൽ ഇല്ലാത്തത്. ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്. 6.07 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 14 ഇനങ്ങളാണ് ഇതിലുണ്ടാകുക.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
തേയില( ശബരി)–-100 ഗ്രാം, ചെറുപയർ പരിപ്പ്–-250ഗ്രാം, സേമിയ പായസം മിക്‌സ്(മിൽമ)–-250 ഗ്രാം , നെയ്യ്( മിൽമ)–-50 മില്ലി, വെളിച്ചെണ്ണ (ശബരി) –-അരലിറ്റർ, സാമ്പാർപ്പൊടി( ശബരി)–-100 ഗ്രാം, മുളക് പൊടി( ശബരി)–-100ഗ്രാം, മഞ്ഞൾപ്പൊടി( ശബരി)–-100 ഗ്രാം, മല്ലിപ്പൊടി( ശബരി)–-100ഗ്രാം, ചെറുപയർ–-500ഗ്രാം, തുവരപ്പരിപ്പ്–-250ഗ്രാം, പൊടി ഉപ്പ്–ഒരുകിലോ, കശു വണ്ടി–-50 ഗ്രാം, തുണി സഞ്ചി–-1 എന്നിവയാണ് കിറ്റിലുണ്ടാകുക.
റേഷൻ കാർഡുകാർ അതാത് റേഷൻ കടകളിൽനിന്ന് പരമാവധി കിറ്റുകൾ വാങ്ങണമെന്നും അതിനുള്ള ക്രമീകരണമാണ് വരുത്തിയതെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. 27 നകം കിറ്റ് വിതരണം പൂർത്തീകരിക്കും. ഞായർ,തിങ്കൾ ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം തമ്പാനൂരിൽ ബുധനാഴ്‌ച ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
Story Highlights: Onamkit Supply in the State has Fallen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here