ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് കൈക്കൂലി; വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ

ലീഗൽ ഹയർ സർട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. കാസർഗോഡ് ചിത്താരി വില്ലേജ് ഓഫിസർ കൊടക്കാട് വെള്ളച്ചാൽ ചെറുവഞ്ചേരി ഹൗസിൽ സി.അരുൺ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയൽ സ്വദേശി കെ.വി.സുധാകരൻ എന്നിവരെയാണ് പിടിയിലായത്.
കൈക്കൂലിയായി 3000 രൂപ വാങ്ങുന്നതിനിടെയാണ് ഇരുരെയും വിജിലൻസ് പിടികൂടിയത്. ലീഗൽ ഹയർ സർട്ടിഫിക്കറ്റും പ്രസ്തുത സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നൽകുന്നതിന് വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ കാസർകോട് വിജിലൻസ് ഡിവൈഎസ്പിക്കു പരാതി നൽകുകയായിരുന്നു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here