Advertisement

എസി മൊയ്തീനു നേരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകർ മർദ്ദിച്ചു; കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

August 25, 2023
Google News 1 minute Read
ac moideen protest congress cpim attack

കടങ്ങോട് പഞ്ചായത്തിലെ ആദൂരിൽ എസി മൊയ്തീനു നേരെ കരിങ്കൊടി കാണിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഐഎം പ്രവർത്തകരുമായി സംഘർഷം. കെ സ്റ്റോർ ഉദ്ഘാടന വേദിയിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. സംഭവ സമയത്ത് പൊലീസ് ഉണ്ടായിരുന്നില്ല.

പിന്നീട് സ്ഥലത്തെത്തിയ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിലാണ്. എരുമപ്പെട്ടി മങ്ങാട് എസി മൊയ്തീനെ കരിങ്കൊടി കാണിക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു.

Story Highlights: ac moideen protest congress cpim attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here