വൈദ്യുതി പ്രതിസന്ധി, സാമ്പത്തിക ബാധ്യത; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് 3.30നാണ് യോഗം. നിരക്ക് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും.
കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഓണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ലോഡ്‌ഷെഡിങ്ങ് തല്‍ക്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന.
പ്രതിസന്ധി മുൻകൂട്ടി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ കെ.എസ്.ഇ.ബിയെ സർക്കാർ വിമർശിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമോ എന്ന് പരിശോധിക്കാതെ കൂടിയ വിലയ്ക്ക് പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങിയതിൽ വൈദ്യുതി വകുപ്പിന് അതൃപ്തിയുണ്ട്.
സി.പി.ഐ. എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തള്ളിയ സ്മാർട്ട് മീറ്റർ പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്. കേന്ദ്രസർക്കാർ നിഷ്‌കർഷിച്ച രീതിയിൽ പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ ഗ്രാൻഡ് നഷ്ടപ്പെടുമെന്ന് ഊർജ്ജ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വിഷയത്തിൽ എന്തെങ്കിലും ബദൽ മാർഗം സ്വീകരിക്കാൻ കഴിയുമോ എന്നതാണ് ഇന്നത്തെ യോഗം പരിഗണിക്കുന്നത്.
Story Highlights: C M Pinarayi Vijayan meeting today on power crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here