Advertisement

പുലിക്കളിക്ക് കേന്ദ്ര സഹായം; ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പ്

August 26, 2023
0 minutes Read
financial assistance for pulikkali

തൃശൂരിലെ സാംസ്‌കാരിക തനിമയായ പുലിക്കളിക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പുലിക്കളി സംഘത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായമാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ സെപ്റ്റംബര്‍ 1 നാണ് പുലികളി നടക്കുക. 5 ടീമുകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

അതേസമയം പുലിക്കളിക്കു നല്‍കുന്ന സഹായം 2.5 ലക്ഷം രൂപയാക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2022ലെ പുലിക്കളി കഴിഞ്ഞ് 11 മാസം പിന്നിട്ടിട്ടും ടൂറിസം സഹായധനം വിതരണം ചെയ്തിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം 28 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ തേക്കിന്‍കാട് മൈതാനിയിലാണ് നടക്കുക.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top