Advertisement

ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി ഇനി ദേശീയ വക്താവും; നിയമിച്ച് ജെ പി നദ്ദ

August 29, 2023
Google News 2 minutes Read

അനിൽ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. നേരത്തെ ദേശീയ സെക്രട്ടറി ചുമതല നൽകിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് അനില്‍ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച കാര്യം അറിയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.(Anil Antony Appoints as BJP National Spokesperson)

കഴിഞ്ഞ ജനുവരിയിലാണ് അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയെ ചൊല്ലി വിവാദം ഉയര്‍ന്നിരിക്കെയായിരുന്നു രാജി. നരേന്ദ്ര മോദിയെയും ബിജെപിയെയും അനുകൂലിച്ചായിരുന്നു വിഷയത്തില്‍ അനില്‍ ആന്റണി രംഗത്തുവന്നത്. കോണ്‍ഗ്രസ് നിലപാടിന് എതിരായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഏപ്രിലില്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേരുകയും ചെയ്തു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ഈ മാസം ആദ്യത്തില്‍ ബിജെപി ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ നിയമിച്ചിരുന്നു. നരേന്ദ്ര മോദിക്കും ബിജെപിക്കും മാത്രമേ രാജ്യത്തെ നയിക്കാന്‍ സാധിക്കൂ എന്ന നിലപാടാണ് അനില്‍ ആന്റണിക്കുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനിടെയാണ് ബിജെപി ദേശീയ വക്താവായുള്ള നിയമനം.

Story Highlights: Anil Antony Appoints as BJP National Spokesperson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here